സൗദി വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപെടെ അഞ്ചു പേർ മരിച്ചു

single-img
24 February 2015

Accidentറിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപെടെ അഞ്ചു പേർ മരിച്ചു. കൊല്ലം സ്വദേശി ഹനീഫ്, ഭാര്യ നൂർജഹാൻ, സുഹൃത്ത് സലീം, സലീമിന്റെ സുഹൃത്ത് ഷെരീഫ് എന്നിവരാണ് മരിച്ച മലയാളികൾ. ഇവർ സ‌‌ഞ്ചരിച്ചിരുന്ന വാഹനത്തിന്റെ  ഉത്തർപ്രദേശ് സ്വദേശിയായാ ഡ്രൈവറും മരിച്ചു.

സൗദി സമയം ഇന്നലെ രാത്രി 7.30നാണ് അപകടം നടന്നത്. സലീമിനെ വിമാനത്താവളത്തിൽ നിന്നു സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. ഹുറൈമിലയിൽ നിന്ന് താദിഖിലേക്ക് പോകുന്ന വഴിക്ക് മലയാളികളുടെ കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഹുറൈമില ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.