ഇനി രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകള്‍ ബാങ്കവധി

single-img
24 February 2015

bankന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാർ ബുധനാഴിച്ച മുതല്‍ നടത്താനിരുന്ന നാലു ദിവസത്തെ പണിമുടക്ക്‌ പിന്‍വലിച്ചു. ശമ്പള പരിഷ്‌കരണം, അവധി തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യന്‍ ബാങ്ക്‌ അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. 15 ശതമാനം വര്‍ധനയോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കും.

നിലവില്‍, ശനിയാഴ്‌ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെയാണു പ്രവൃത്തി സമയം. ഇനി മുതൽ എല്ലാ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകള്‍ പൂര്‍ണ അവധി ദിവസമായിരിക്കും.

കൂടാതെ ഒന്ന്‌, മൂന്ന്‌ ശനിയാഴ്‌ചകള്‍ പൂര്‍ണ പ്രവൃത്തി ദിവസമായിരിക്കും.  പ്രവൃത്തി ദിവസം ആഴ്‌ചയില്‍ അഞ്ചായി ചുരുക്കണമെന്നും 19.5 ശതമാനം ശമ്പളവര്‍ധനവും അവര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ 28 പൊതുമേഖലാ ബാങ്കുകളിലായി എട്ടുലക്ഷത്തോളം ജീവനക്കാരുണ്ട്‌.