ക്രിസ്റ്റ്യാനോയുടെ ഗോളിൽ റയലിന് ജയം

single-img
24 February 2015

cristiano-ronaldo-463-playing-in-real-madrid-4-1-cska-moscow-in-uefa-champions-league-2012സ്പാനിഷ് ലീഗ് ഫുട്ബോളില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിൽ റയല്‍ മഡ്രിഡിന് ജയം. റയല്‍ എല്‍ഷെയെ 2-0ത്തിന് തോല്‍പ്പിക്കുകയും ചെയ്തു.

ആദ്യ പകുതിയില്‍ അവസരങ്ങള്‍ തുലച്ചതിനു ശേഷമാണ് റയല്‍മഡ്രിഡിന് ജയം പിടിച്ചെടുത്തത്. 56-മത് മിനിറ്റില്‍ കരിം ബെന്‍സേമയാണ് റയലിന് വേണ്ടി ആദ്യം ഗോൾ നേടിയത്.

69-മത് മിനിറ്റില്‍ ഇസ്കോയുടെ ക്രോസില്‍ റൊണാള്‍ഡോയുടെ ഹെഡറിൽ റയലിന്റെ വിജയ ഗോൾ പിറന്നു. 24 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയല്‍-60, ബാര്‍സ-56, അത്ലറ്റിക്കോ-53 എന്നതാണ് നില.