ഇങ്ങനെയുണ്ടോ ഒരു തോല്‍വി, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ കോടതിയില്‍ പരാതി

single-img
24 February 2015

sohailreutersഎത്ര പരിഹസിച്ചിട്ടും കാര്യമില്ല, അപ്പോള്‍ പിന്നെ കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. ഇത്തരമൊരു കാഴ്ചപ്പാടിലാണ് ഇപ്പോള്‍ പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികള്‍. മോശം പ്രകടനത്തിന്റെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് ആരാധകര്‍. ലാഹോര്‍ ഹൈക്കോടതിയിലാണ് പാക് ടീമിന്റെ ലോകകപ്പിലെ മോശം പ്രകടനത്തിനെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ശഹ്‌രിയാര്‍ അഹമ്മദ് ഖാന്‍, പി.സി.ബി ബോര്‍ഡ് അംഗം നജം സേത്തി എന്നിവരെ കുറ്റപ്പെടുത്തിയാണ് പരാതി. പാക് ടീമിന്റെ ഈ മോശം പ്രകടനത്തിനു പിന്നിലെ കാരണം അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

നേരത്തെ പാക്ക് ടീം ഇന്ത്യയോട് തോറ്റതിനെ തുടര്‍ന്ന് ടിവി എറിഞ്ഞുപൊട്ടിച്ചും സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ രോഷപ്രകടനം നടത്തിയും തെരുവുകള്‍ കയ്യേറിയും ആരാധകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ രാജ്യത്ത് പാക്കിസ്ഥാന്‍ ടീമിനെതിരെ പ്രതിഷേധം കനക്കുകയാണ്.