ടി.പി വധകേസിൽ പുനരന്വേഷണം വേണമെന്ന് കെ.പി.സി.സി

single-img
24 February 2015

sudheeranടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണം വേണമെന്ന് കെ.പി.സി.സിയിൽ പ്രമേയം. വി.എസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും പിണറായി അടക്കമുള്ളവരുടെ പങ്ക് വെളിച്ചത്ത് വരുവാൻ പുനർ നടപടി വേണമെന്നും കെ.പി.സി.സി യോഗത്തിൽ രാഷ്ട്രീയ പ്രമേയം

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കരട് രേഖയ്‌ക്കെതിരെ സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ തയ്യാറാക്കിയ ബദല്‍ രേഖയിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ടി.പി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു

ബദല്‍ രേഖയില്‍ പറയുന്ന രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.ഡി സതീശന്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രശേഖരനോട് പിണറായി വിജയന് തരംതാണ തരത്തിലുള്ള വ്യക്തിവൈരാഗ്യം ഉണ്ടെന്ന് ബദല്‍ രേഖ അടിവരയിടുന്നുണ്ടെന്ന് വി.ഡി സതീശന്‍ പറയുന്നു. കൂടാതെ ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ കുഞ്ഞനന്തനെയും മനോജനെയും ന്യായീകരിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. ഇത് ഇവര്‍ വാതുറക്കുമെന്ന ഭയം കൊണ്ടാണെന്ന് ബദല്‍ രേഖയില്‍ പറയുന്നുണ്ടെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു