ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമീപകാലത്ത് മെറ്റാരു ടീമും ഇത്ര ആധികാരികമായ ജയം സ്വന്തമാക്കിയിട്ടില്ലെന്ന് സൗരവ് ഗാംഗുലി

single-img
23 February 2015

souarv_mwnസമീപകാലത്ത് ഒരു ടീമും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇത്ര ആധികാരിക ജയം സ്വന്തമാക്കിയിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തെ അഭിനന്ദിക്കുമ്പോഴാണ് ഗാംഗുലി ഇക്കാര്യം സൂചിപ്പിച്ചത്.

പാകിസ്താനെതിരെയുള്ള മികച്ച ബാറ്റിങ്ങ് നല്‍കിയ ആത്മവിശ്വാസത്തിലാണ് ധവാന്‍ ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റ് ചെയ്യാനിറങ്ങിയതെന്നും പാകിസ്താനെതിരെ നേടാന്‍ കഴിയാതിരുന്ന സെഞ്ച്വറി ധവാന്‍ മെല്‍ബണില്‍ നേടിയെന്നും ശിഖര്‍ ധവാന്റെ സെഞ്ച്വറി പ്രകടനത്തെ പരാമര്‍ശിച്ച് ദാദ പറഞ്ഞു. എന്നാല്‍ വിരാട് കോഹ്‌ലിയും അജിങ്കായ രഹാനയും ഫാമിലാണെങ്കില്‍ക്കൂടി ഇന്ത്യന്‍ മധ്യനിരയില്‍ ഗാംഗുലി തൃപ്തനല്ല.

ക്യാപ്റ്റനും സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നീ മധ്യനിര ബാറ്റ്‌സ്മാന്‍മാരും ഫോം കണ്ടെത്തിയാല്‍ മാത്രമേ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം ഇനി എളുപ്പമാകു. റണ്‍ കണ്ടെത്താന്‍ കോഹ്‌ലിയേയും രഹാനെയേയുമാണ് ഇന്ത്യന്‍ ടീം കൂടുതലും ആശ്രയിക്കുന്നതെന്നും ശേഷിക്കുന്ന ണമത്സരങ്ങളില്‍ ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനമാണ് മത്സരഗതി നിര്‍ണ്ണയിക്കുന്നതില്‍ നിറണ്ണായകമാകുകയെന്നും ഗാംഗുലി പറഞ്ഞു.