ഒടുവില്‍ ഫെഡറര്‍ പറഞ്ഞു’ ഞാന്‍ പിന്തുണയ്ക്കുന്നത് ദക്ഷിണാഫ്രിക്കയെ’

single-img
23 February 2015

roger-federer-bleeds-blueചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യയെ പിന്തുണച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ച ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഒടുവില്‍ നിലപാട് മാറ്റി.

ഇന്ത്യയെ പിന്തുണച്ചതിന്റെ പേരില്‍ പാകിസ്താന്‍ ആരാധകര്‍ക്ക് വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നുവെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ക്രിക്കറ്റില്‍ തന്‍ എന്നും പിന്തുണയ്ക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമിനെയാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഇന്ത്യന്‍ ജേഴ്‌സി പിടിച്ചുകൊണ്ടുള്ള ഫെഡററുടെ ഫോട്ടോ പാകിസ്താനിലെ ഫെഡററുടെ ആരാധകരെ ചൊടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ താരങ്ങളില്‍ ചിലരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ കുറച്ചുകാലം ചെലവഴിച്ചിട്ടുമുണ്ട്. അതിനാലാണ് നൈക്ക് തനിക്ക് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി സമ്മാനിച്ചത്. നൈക്ക് ക്യാമ്പയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.