പി.കെ തമിഴിലേക്ക്; നായകന്‍ കമലഹാസന്‍, സംവിധാനം ജിത്തു ജോസഫ്

single-img
23 February 2015

Kamalകമലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം തമിഴ്പതിപ്പ് പാപനാശം പുറത്തിറങ്ങാനിരിക്കേ വീണ്ടും കമലഹാസനും ജിത്തുവും ഒരു റീമേക്ക് ചിത്രത്തിന്റെ ഭാഗമാകുന്നു. അമീര്‍ഖാന്‍ നായകനായി മകാടികള്‍ വാരിയ പികെ തമിഴ് റീമേക്കില്‍ കമലഹാസന്‍ നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം സംവിധാനം ശചയ്യുന്നത് ജിത്തുജോസഫും.

പികെയുടെ തമിഴ് റൈറ്റ്‌സ് സ്വന്തമാക്കിയ ജെമിനി സര്‍ക്യൂട്ടും നായകന്‍ കമലഹാസനും ജീത്തുവിനെ സമീപിച്ചതായാണ് സൂചന. കമല്‍ഹാസനും നിര്‍മ്മാതാക്കളായ ജെമിനി സര്‍ക്യൂട്ടും പികെ തമിഴില്‍ ഒരുക്കാനായി സമീപിച്ചതായി ജീത്തു ജോസഫ് മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തെ അറിയിച്ചു കഴിഞ്ഞു.

കമല്‍ഹാസനെ നായകനാക്കി ഒരു ചിത്രം കൂടി ഒരുക്കുന്നതില്‍ തനിക്ക് സന്തോഷമേ ഉള്ളൂ എന്നും ജീത്തു പറഞ്ഞു. ആമിര്‍ഖാനെ നായകനാക്കി രാജ്കുമാര്‍ ഹിറാനി ഹിന്ദിയില്‍ ഒരുക്കിയ പികെ മൂന്നൂറ് കോടി കല്‍ബ്ബില്‍ പ്രവേശിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ഷങ്കര്‍ പികെ തമിഴില്‍ ഒരുക്കുന്നതായാണ് വാര്‍ത്ത വന്നിരുന്നത്. കമല്‍ഹാസന്റെ ബാനറായ രാജ്കമല്‍ ഫിലിംസും ജെമിനി സര്‍ക്യൂട്ടും ചേര്‍ന്നായിരിക്കും പികെ തമിഴ് പതിപ്പ് നിര്‍മ്മിക്കുക.