ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു

single-img
23 February 2015

Pranav Mohanlal46796മലയാള സിനിമയുടെ ഒരു കാലഘട്ടമായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്ക് എത്തുന്നു. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹീം എന്ന ചിത്രത്തിലാണ് പ്രണവ് നായകനാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോമഡി ആക്ഷന്‍ പായ്ക്ക് സിനിമയാണ് പ്രസ്തുത ചിത്രമെന്നാണ് സൂചന.

ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരുന്ന പ്രണവ് ഇപ്പോള്‍ ലൈഫ് ഓഫ് ജോസൂട്ടിയെന്ന ദിലീപ് ചിത്രത്തിന്റെ സെറ്റിലാണ്. നേരത്തേ ഒന്നാമനില്‍ ലാലിന്റെ ചെറുപ്രായം അവതരിപ്പിച്ച പ്രണവ് പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. പിന്നീട് അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കിയെന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഒരു സീനിലും പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു.

താരജാഡ തലയ്ക്ക് പിടിക്കാത്ത റോള്‍മോഡലാക്കേണ്ട വ്യക്തിത്വമെന്നാണ് സംവിധാനത്തില്‍ ഗുരുവായ ജിത്തു ജോസഫ് പ്രണവിനെക്കുറിച്ച് പറഞ്ഞത്.