വാട്ട്‌സ്ആപ്പ് സൗജന്യ കോളിങ് ഫീച്ചർ കൂടുതല്‍ ഫോണിലേക്ക്

single-img
21 February 2015

whatsapp1-710x399വാട്ട്‌സ്ആപ്പിന്റെ വോയ്‌സ് കോളിങ് സംവിധാനം ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കായി ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായി പരീക്ഷണടിസ്ഥാനത്തില്‍ നേരത്തെ അവതരിപ്പിച്ചിരുന്ന സംവിധാനം ഇപ്പോഴാണ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്.

കോളിങ് ഫീച്ചര്‍ ലഭിക്കുന്നതിനായി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അതിനുശേഷം കോളിങ് ഫീച്ചര്‍ ഉപയോഗിക്കുന്ന സുഹൃത്തിനോട് വാട്ട്‌സ്ആപ്പിലൂടെ വിളിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഫീച്ചര്‍ പ്രവർത്തന ക്ഷമമാകും.

നേരത്തെ പരീക്ഷണടിസ്ഥാനത്തില്‍ പുറത്തിറക്കിയിരുന്ന ഫീച്ചര്‍ ലഭ്യമായവര്‍ക്ക് അതിലൂടെ ഇനി കോള്‍ ചെയ്യാനാകില്ലെന്നും വാട്ട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ ഫീച്ചര്‍ ഉപയോഗിക്കാനാകുവെന്നും വാട്‌സ്ആപ്പ് അറിയിച്ചു. വാട്‌സ്ആപ്പിന്റെ 2.11.528 പതിപ്പാണ് കോളിങ് ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്നത്.

പരീക്ഷണടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഫീച്ചര്‍ ലോലിപോപ്പില്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. അതിനാൽ കോളിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ് ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

നേരത്തെ കോളിങ് സംവിധാനം അവതരിപ്പിച്ചിരുന്നു വിചാറ്റ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് വാട്ട്‌സ്ആപ്പ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 70 കോടി പേര്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു. ഇവരില്‍ ഏഴ് കോടിയലധികം പേര്‍ ഇന്ത്യക്കാരാണ്.