ട്വിറ്റര്‍ ഭാവിയില്‍ അഡല്‍ട്ട്‌ ഒണ്‍ലി സൈറ്റായി മാറുമോ?; ട്വിറ്ററിൽ നീലയുടെ അതിപ്രസരം കൂടുന്നതായി പരാതി

single-img
21 February 2015

twitterസോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ സൈറ്റായ ട്വിറ്ററിൽ നീലയുടെ അതിപ്രസരം കൂടുന്നതായി പരാതി. ഈ പരാതി ശരിയെന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലൊന്നായ ട്വിറ്ററിലൂടെയാണ്‌ സെക്‌സ്‌ റാക്കറ്റുകളും പോണ്‍ താരങ്ങളും മാര്‍ക്കറ്റ്‌ പിടിക്കുന്നത്‌ എന്നാണ്‌ പുതിയ വിവരം.

എന്നല്‍ സെലിബ്രിറ്റി ട്വീറ്റുകള്‍ക്ക്‌ ലഭിക്കുന്ന ആരാധകരേക്കാള്‍ കൂടുതല്‍ ട്വിറ്ററില്‍ കൂടി ലഭിക്കുന്ന പോണ്‍ ചിത്രങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കുമാണെന്നാണ്‌ യാഥാര്‍ഥ്യം.

അഞ്ചുലക്ഷത്തിലധികം അശ്ലീല ചിത്രങ്ങളാണ്‌ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്‌. ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന നീലതിരമാലയെ തടയിടാന്‍ ട്വിറ്റര്‍ അധികൃതര്‍ ശ്രമിക്കുന്നില്ല എന്ന ആക്ഷേപം ശക്‌തമാണ്‌.

സോഷ്യല്‍ മീഡിയയിലെ അശ്‌ളീല ഉള്ളടക്കത്തെ കുറിച്ച്‌ ബ്രിട്ടീഷ്‌ സര്‍ക്കാർ പ്രമുഖ കമ്പനികളുമായി നടത്തിയ ചര്‍ച്ചയിൽ ട്വിറ്ററില്‍ നിന്ന്‌ മാത്രം ആരും പങ്കെടുത്തിരുന്നില്ല. ഈ നില തുടര്‍ന്നാല്‍ വിദൂരമല്ലാത്ത ഭാവിയില്‍ ട്വിറ്റര്‍ അഡല്‍ട്ട്‌ ഒണ്‍ലി സൈറ്റായി പ്രഖ്യാപിക്കേണ്ടി വരുമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.