ബുദ്ധിക്കൊപ്പം കൈയും പ്രവര്‍ത്തിക്കുന്നതിനാല്‍ ചീട്ടുകളി കായിക വിനോദമാണെന്ന് സുപ്രീംകോടതി

single-img
21 February 2015

AWJ252ചീട്ടുകളി കയിക വിനോദമാണെന്ന് സുപ്രീംകോടതി. ചീട്ടു കളിക്കുമ്പോള്‍ ബുദ്ധിമാത്രമല്ല കൈകള്‍ കൂടി നന്നായി ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ ചീട്ടു കളിയെ കായിക വിനോദമായി കരുതുന്നതില്‍ തെറ്റില്ലെന്നാണ് കോടതി എവിലയിരുത്തിയിരിക്കുന്നത്.

നേരമ്പോക്കോ പാര്‍ലന്‍ ഗെയിമായോ ചീട്ടുകളിയെ പ്രഖ്യാപിക്കണമെന്ന കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. ചീട്ടു നിര്‍മ്മാതാക്കളായ കമ്പനികള്‍ക്ക് ഈ വിധിയോടെ സ്‌പോര്‍ട്‌സ് ഗുഡ്‌സിന് നല്‍കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്നുള്ള ഇളവ് ലഭിക്കും.

പാര്‍ക്‌സണ്‍സ് ഗ്രാഫിക്‌സ് എന്ന കമ്പനിയാണ് ചീട്ടുകളിലെ സെക്കണ്ടറി ഇനത്തിലേക്ക് വേര്‍തിരിക്കാനുള്ള നീക്കത്തെ എതിര്‍ത്തത്. നികുതിയില്‍ നിന്നും ഒഴിവാക്കണമെന്ന് 2011 മുതല്‍ അവകാശവാദം ഉന്നയിക്കുന്ന കമ്പനിയാണ് പാര്‍ക്ക്‌സണ്‍സ് ഗ്രാഫിക്‌സ്.