കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാറിന്റെ മൊബൈല്‍ ആപ്പ്, പുതിയ സംവിധാനം ഒരുമാസത്തിനുള്ളില്‍ നിലവില്‍വരും

single-img
21 February 2015

Mobile-Advertisingകാണാതാവുന്ന കുട്ടികളെ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരുമാസത്തിനകം പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് സുപ്രീംകോടതിയെ അറിയിച്ചു. വനിതാശിശുക്ഷേമവകുപ്പിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്പ് നടപ്പിലാക്കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള സംവിധാനവും മൊബൈല്‍ ആപ്ലിക്കേഷനില്‍ ഏര്‍പ്പെടുത്തും. കാണാതെയാകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ സംഘടന സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.

ഒരു മിനിറ്റില്‍ ഒരു കുട്ടിയെന്ന നിലയില്‍ രാജ്യത്ത് നിന്ന് കാണാതാകുന്നുവെന്നാണ് നാഷണല്‍ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ കണക്കുകള്‍. രാജ്യത്ത് ഇതുവരെ കാണാതായ കുട്ടികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രാക്ക് ചൈല്‍ഡ് പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.