മൃഗങ്ങളുടെ കഴുത്ത് അറുത്താല്‍ മാത്രമേ ദൈവാനുഗ്രഹം ലഭിക്കുകയുള്ളോ?; ഷൂട്ടിംഗിനായി ക്ഷേത്രത്തിലെത്തിയപ്പോള്‍ കണ്ട മൃഗബലിക്കെതിരെ നടി കനിഹ

single-img
20 February 2015

kaniha-photos-6-large

ക്ഷേത്രങ്ങളിലെ മൃഗബലിക്കെതിരേ നടി കനിഹ. ദൈവാനുഗ്രഹം ലഭിക്കേണ്ടത് മിണ്ടാപ്രാണികളുടെ കഴുത്തറുത്തിട്ടാണോയെന്ന് കനിഹ ഫേസ്്ബുക്കില്‍ തന്റെ സ്റ്റാറ്റസിലൂടെയാണ് ചോദിച്ചിരിക്കുന്നത്. താന്‍ ഷൂട്ടിങിനായി ഒരു ക്ഷേത്രം സന്ദര്‍ശിച്ചുവെന്നും അവിടെ നടന്ന കോഴി ബലിയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചതെന്നും കനിഹ വ്യക്തമാക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ നിന്നും കോഴിയെ അറത്ത് ബലി നല്‍കുന്നതിന്റെ വീഡിയോയും താരം ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഇത്തരം ദുരാചരങ്ങള്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ഒരുപാട് ക്ഷേത്രങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.

ദൈവമാണ് തന്നെ അടക്കമുള്ള ജീവജാലങ്ങളെ സൃഷ്ടിച്ചതെന്ന് വിശ്വിസിക്കുന്ന ഒരു ദൈവ വിശ്വാസിയാണ് താനെന്നും എന്നാല്‍ നിരപരാധികളായ മറ്റു ജീവികളെ കൊന്നു ദൈവത്തിന് സമര്‍പ്പിക്കുന്നത് തെറ്റാണെന്നും കനിഹ പറയുന്നുണ്ട്.