തൃശൂരിലെ കച്ചവടക്കാര്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിസാമിന്റെ കിങ് ബീഡി ഇനി വില്‍ക്കില്ല

single-img
20 February 2015

Nisamസെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കിങ് ബീഡി ഉടമ മുഹമ്മദ് നിസാമിനെതിരെ തൃശൂരിലെ കച്ചവടക്കാര്‍ രംഗത്ത്. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിങ് ബീഡി വില്‍പ്പന അവസാനിപ്പിച്ചുകൊണ്ടാണ് അവര്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത അറിയിച്ചത്.

‘കൊലയാളി നിസാമിന്റെ ബീഡി ഇവിടെ വില്‍ക്കുന്നതല്ല’ എന്ന് ബോര്‍ഡ് തൃശൂരിലെ കടകള്‍ക്ക് മുന്നില്‍ തൂക്കിയിട്ടുണ്ട്. മാത്രമല്ല ഇത്തരം ബഹിഷ്‌കരണ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപിക്കുന്നതനുസരിച്ച് മറ്റു കച്ചാടക്കാരും പിന്തുണയുമായി രംഗത്ത് എത്തുകയാണ്.

സോഷ്യല്‍ മീഡിയയില്‍ നിസാമിനെതിരേ കടുത്ത പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. നിസാം കിങ് എന്ന ഫേസ്ബുക്ക് പേജ് നിസാമിനെതിരെയുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിസാമിന്റെ പ്രൊഫൈല്‍ ചിത്രത്തിനു തന്നെ നൂറോളം കമന്റുകളാണ് അറസ്റ്റിന് ശേഷമുണ്ടായത്. കഴിഞ്ഞ ദിവസം തുടങ്ങിയ ‘വീ ഹേറ്റ് നിസാം’ എന്ന പേജിന് എണ്ണൂറോളം ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്.

കടുവയെ ആയിരുന്നില്ല വെടിവെച്ച് കൊല്ലേണ്ടതെന്നുള്ള, കഴിഞ്ഞദിവസം വയനാട്ടില്‍ വെടിവെച്ച് കൊന്ന കടുവയുമായി നിസാമിനെ താരതമ്യപ്പെടുത്തിയുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ പ്രചരിക്കുന്നത്.