അഡോബ് ഫോട്ടോഷോപ്പിന് 25 വയസ്സായി

single-img
20 February 2015

107-mac1990 ഫെബ്രുവരിയില്‍ ആദ്യമായി അഡോബ് ചെറിയ രീതിയില്‍ പുറത്തിറക്കിയ ഫോട്ടോഷോപ്പിന് 25 വയസ്സ് തകഞ്ഞു. ഗ്ലെന്‍ നോളിന്റെ 64 കെ.ബി മാക് കമ്പ്യൂട്ടറില്‍ അദ്ദേഹത്തിന്റെ പുത്രന്‍മാരായ തോമസ് നോള്‍, ജോണ്‍ നോള്‍ എന്നിവര്‍ നടത്തിയ ശ്രമങ്ങളാണ് ഗ്രാഫിക്‌സ് ലോകത്ത് വിസ്മയം തീര്‍ത്ത ഫോട്ടോഷോപ്പിന്റെ തുടക്കം.

ഫോട്ടോ എഡിറ്റിങ്ങിലുള്ള ജോണിന്റെ കഴിവും പ്രോഗ്രാമിങ്ങ് രംഗത്തുള്ള തോമസിന്റെ കഴിവും ഏകീകരിച്ചായിരുന്നു നോള്‍ സഹോദരന്‍മാര്‍ ഫോടേ്ാഷോപ്പിന്റെ തുടക്കത്തിലേക്ക് കടന്നത്. 1987ല്‍ ഗ്രെയ്‌സ്‌കെയില്‍ ചിത്രങ്ങള്‍ ശരിയായി പ്രദര്‍ശിപ്പിക്കാനുള്ള സബ് റൂട്ടിന്‍ എഴുതിയുണ്ടാക്കി അതുവെച്ച് കൂടുതല്‍ സബ്‌റൂട്ടിനുകള്‍ എഴുതി ഡിസ്‌പ്ലേ പേരില്‍ ആദ്യ രൂപം ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഇതിന്റെ ഫലമായി 1988ല്‍ ഇമേജ് പ്രൊ എന്ന പേരില്‍ ആപ്ലിക്കേഷന്‍ പറിവിയെടുത്തു.

പക്ഷേ അവിടെ ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. അന്നത്തെ പല സ്ഥാപനങ്ങളും പുതിയ സോഫ്റ്റ്‌വെയറിന് പിന്തുണ നല്‍കിയില്ല. കാത്തിരിപ്പിന് ഒടുവില്‍ ബാര്‍നി സ്‌കാന്‍ എന്ന കമ്പനി അവര്‍ വിറ്റിടരുന്ന സ്‌കാനറിനൊപ്പം ഫോട്ടോഷോപ്പ് കൂടി നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ഈ സോഫ്റ്റ്‌വെയറിനെപ്പറ്റി ലോകമറിഞ്ഞത്. അന്ന് 200 കോപ്പികള്‍ മാത്രമായിരുന്നു ഇത്തരത്തില്‍ നല്‍കിയത്.

അഡോബിന്റെ ക്രിയേറ്റീവ് സംഘത്തിന്റെ മുമ്പില്‍ 1988 സെപ്റ്റംബറില്‍ ജോണ്‍ നോള്‍ തന്റെ സോഫറ്റ്‌വെയര്‍ പ്രദര്‍ശിപ്പിച്ചതോടെ നോള്‍ സഹോദരന്മാര്‍ അഡോബിയുമായി ഉടമ്പടിയിലെത്തി. അതിനെത്തുടര്‍ന്ന് പത്തു മാസങ്ങള്‍ക്കു ശേഷം 1990 ഫെബ്രുവരിയില്‍ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തുകയും ചരിത്രമാകുകയും ചെയ്തു. പിന്നെ ഫോട്ടോഷോപ്പിന്റെ ജൈത്രയാത്രയായിരുന്നു ലോകം കണ്ടത്.