തന്നെ പുഴുവെന്ന് വിളിച്ച ജഡ്ജിയെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോയെന്ന് ജയരാജന്‍

single-img
20 February 2015

mv-jayarajanജുഡീഷ്യറിക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് എം.വി. ജയരാജന്‍ രംഗെത്തത്തി. 19 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് മോചിതനായ ശേഷം പൂജപ്പുരയിലെ പാതയോരത്ത് നടത്തിയ സ്വീകരണ യോഗത്തിലാണ് ജയരാജന്‍ ജുഡീഷ്യറിക്കെതിരെയുള്ള തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചത്. ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും തന്നെ പുഴുവെന്ന് വിളിച്ച ജഡ്ജിയെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു

തന്നെ ശിക്ഷിച്ചത് പക്ഷാപാതപരമായാണെന്നും താന്‍ ഉന്നയിച്ചതിനെക്കാള്‍ രൂക്ഷമായി വിമര്‍ശിച്ചവരെപ്പോലും ശിക്ഷിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. മാത്രമല്ല പാറ്റൂര്‍ കേസിലെ ലോകായുക്തയുടെ നിലപാടുള്‍പ്പെടെ
ജഡ്ജിമാര്‍ പ്രതിസ്ഥാനത്തായ സംഭവങ്ങളും അദ്ദേഹം സൂചിപ്പിച്ചു. പൗരാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞു. ഉച്ചയ്ക്കുശേഷം ആലപ്പുഴയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനായി ജയരാജന്‍ യാത്ര തിരിക്കും.