തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസേന; 13 ജില്ലകള്‍ പോയിട്ട് ഒരു വാര്‍ഡില്‍പ്പോലും പ്രതിമ സ്ഥാപിക്കാനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പനീര്‍ ശെല്‍വം

single-img
20 February 2015

PanneerSelvam-New-Chief-Minister-of-Tamilnaduതമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ അഖില ഭാരത ഹിന്ദു മഹാസഭയുടെ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിന്റെ മറുപടി. 13 ജില്ലകള്‍ മപായിട്ട് ഒരു വാര്‍ഡില്‍പോലും മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിമ സ്ഥാപിക്കാന്‍ പോലീസോ ജില്ലാ കലക്ടറോ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല
സംസ്ഥാന സര്‍ക്കാര്‍ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ 13 ജില്ലകളില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്നും അനുമതി നിഷേധിക്കുന്ന പോലീസുകാരുടെ ഓഫീസുകളില്‍ പ്രതിമ സ്ഥാപിക്കുമെന്നുമാണ് ഹിന്ദുമഹാസേന ഭീഷണി മുഴക്കിയിരുന്നത്.