കൊല്ലപ്പെട്ട ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ നോക്കിനിന്നതല്ലാതെ തടയാന്‍ ശ്രമിച്ചില്ലെന്ന് സാക്ഷിമൊഴി

single-img
20 February 2015

nisam-acting-bid-foiled.jpg.image.784.410കേരളത്തെ ഞെട്ടിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാക്ഷികള്‍ മൊഴിനല്‍കി. ചന്ദ്രബോസിനെ ക്രൂരതയുടെ പര്യായമായ നിസാം മര്‍ദ്ദിക്കുമ്പോള്‍ ഇയാളുടെ ഭാര്യ അമലും ഒപ്പമുണ്ടായിരുന്നതായും എന്നാല്‍ മര്‍ദ്ദനം കണ്ട് അവര്‍ തടയാന്‍ ശ്രമിക്കാതെ മനാക്കി നിന്നതായും കേസിലെ സാക്ഷികള്‍ മൊഴിനല്കി.

ചന്ദ്രബോസിനെ ഇടിപ്പിച്ച വാഹനത്തില്‍ അമലും ഉണ്ടായിരുന്നു. മര്‍ദ്ദനം തടയാന്‍ അമല്‍ ശ്രമിച്ചില്ല. ദൃക്‌സാക്ഷികള്‍ ഹൈവേ പോലീസില്‍ പരാതിപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും സാക്ഷികള്‍ പറയുന്നു.

അതേസമയം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരായ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതില്‍ പ്രോസിക്യൂഷനു വീഴ്ചയുണ്ടായിട്ടില്ലെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. ആസിഫലി അറിയിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത്. ഗുണ്ടാ ആക്ട് പ്രകാരം നിഷാമിനെതിരെ നടപടിയെടുക്കുന്നതിന് ഈ കേസുകള്‍ തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതിയില്ലെന്ന് കാണിച്ച് വാദിയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. നിഷാമിനെതിരെയുള്ള ഭൂരിഭാഗം കേസുകളും പ്രോസിക്യൂഷന്റെ മൗനാനുവാദത്തോടെ ഒത്തുതീര്‍പ്പാക്കിയത് വിവാദമായിരുന്നു.