വീണാ ജോര്‍ജ്ജ് ഇന്ത്യാവിഷനിൽ നിന്നും രാജി വെച്ചു

single-img
19 February 2015

veena-4മലയാളത്തിലെ പ്രമുഖ വാര്‍ത്താ അവതാരക വീണാ ജോര്‍ജ്ജ് ഇന്ത്യാവിഷനിൽ നിന്നും രാജി വെച്ചു. വീണ ടി വി ന്യൂവില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഇന്ത്യാവിഷന്‍ ഒരു വര്‍ഷത്തോളമായി കടുത്ത പ്രതിസന്ധിയിലാണ്. കൂടാതെ ശമ്പളം നല്‍കാത്തതുമൂലം ജീവനകാര്‍ക്ക് സമരത്തിലുമാണ്. പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍ ഇതോടെ ഇന്ത്യവിഷന്‍ വിടുകയായിരുന്നു.

വീണയും ഇന്ത്യവിഷന്‍ വിട്ടതോടെ ചാനലിന്റെ ഭാവി കൂടുതല്‍ പ്രതിസന്ധിയിലായി. ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പുപോലും, മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് ലംഘിക്കുകയായിരുന്നു. കൈരളി, മനോരമ ന്യൂസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച വീണാ ജോര്‍ജ്ജ് അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യാവിഷനിലെത്തിയത്.

ആറ് മാസം മുമ്പ് ആരംഭിച്ച ടി വി ന്യൂവിലെ ജീവനക്കാരും ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് സമരത്തിലായിരുന്നു. ജീവനക്കാരുമായുള്ള ഒത്തുതീര്‍പ്പിനെതുടര്‍ന്ന് മൂന്ന് മാസത്തിനകം ചാനലില്‍ വാര്‍ത്താ സംപ്രേഷണം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.