ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിന് സമനിലയോടെ തുടക്കം

single-img
19 February 2015

chelseaപാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിന് സമനിലയോടെ തുടക്കം. സ്വന്തംതട്ടകത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി മത്സരം (1-1) സമനിലയാപ്പോൾ കരുത്തരായ ബയറണ്‍ മ്യൂണിക് എവേ മത്സരത്തില്‍ ഷക്തര്‍ ഡൊണെറ്റ്‌സ്‌കിനോട് ഗോൾരഹിത സമനില വഴങ്ങി (0-0).

പി.എസ്.ജി.യോട് സമനിലയില്‍ കുരുങ്ങിയെങ്കിലും എവേ ഗോള്‍ നേടാനായത് ചെല്‍സിക്ക് നേട്ടമായി. ബ്രാനിസ്ലാവ് ഇവാനോവിച്ച് ചെല്‍സിക്കും എഡിന്‍സണ്‍ കവാനി പി.എസ്.ജി.ക്കുമായി ഗോള്‍ നേടി.
ചെല്‍സി ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിയുടെ തകര്‍പ്പന്‍ സേവുകളാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയ പി.എസ്.ജി.ക്ക് ജയം നിഷേധിച്ചത്.

മധ്യനിരതാരം സാബി അലോണ്‍സ ചുവപ്പുകാര്‍ഡ് പുറത്തായ മത്സരത്തിലാണ് ബയറണ്‍ ഷാക്തറിനോട് ഗോള്‍രഹിത സമനില വഴങ്ങിയത്. തന്റെ നൂറാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാണ് സാബിക്ക് ചുവപ്പുകാര്‍ഡ് കാണേണ്ടി വന്നത്. രണ്ടാംപാദമത്സരം മാര്‍ച്ച് 11-ന് ബയണറിന്റെ ഹോംഗ്രൗണ്ടില്‍ നടക്കും.