യൗവനവും ആരോഗ്യവും നിലനിർത്താനുള്ള പത്ത് വഴികൾ

single-img
19 February 2015

സുഖ നിദ്ര നിങ്ങളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും പുതുമയും കാത്തു സൂക്ഷിക്കുന്നു. ദിവസേന 6 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം ശരീരത്തിന്റെ ആരോഗ്യവും യുവത്വവും വീണ്ടെടുക്കാൻ സഹായിക്കുന്നു.

sleepbaby
ആഴ്ചയിൽ മൂന്നോ നാലോ തവണ കുറഞ്ഞത് 30 മിനിറ്റ് നേരത്തെ മൃതുവ്യായാമം രോഗപ്രതിരോധ ശേഷി നൽകുന്നു.

run
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പതിവാക്കിയാൽ ചെറുപ്പവും ആരോഗ്യവും നിലനിർത്താൻ കഴിയും.

Fruits-And-Vegetables
ദിവസേന 8 മുതൽ 10 ഗ്ലാസ് വരെ വെള്ള കുടിക്കുന്നത് ശരീരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.

water
സൂര്യനിൽ നിന്നും വരുന്ന അൾട്രാവൈലറ്റ് രശ്മികൾ ശരീര ചർമ്മത്തെ നശിപ്പിക്കുകയും നിർജലീകരത്തിന് കാരണമാവുകയും ചെയ്യുന്നു. പുറത്ത് പോകുമ്പോൾ ശരീരത്തിന് അനുയോജ്യമായ സൺസ് സ്ക്രീം പുരട്ടുന്നത് നല്ലതാണ്.

young4
സന്തോഷത്തോടയും സമ്മർദ്ദത്തിന് അടിമപ്പെടാതെ ജീവിക്കുകയും ചെയ്താൽ യുവത്വം നിലനിൽക്കുന്നതാണ്.

stress

ജീവകം എ,സി,ഇ എന്നിവ ധാരാളമായുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിന്റെ കോശങ്ങൾ നശിക്കുന്നതിൽ നിന്നും രക്ഷിക്കുന്നു.

balance
രാവിലേയും വൈകുന്നേരവും കുറച്ച് സമയം നടക്കുന്നത് ഉന്മഷവും അരോഗ്യവും നിലനിർത്താൻ സഹായിക്കും

Walking
സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതും അനാവശ്യ ആവലാതികൾ മാറ്റി വെക്കുന്നതും ഒരു പരിധിവരെ ആരോഗ്യത്തെ നന്നാക്കും.

positive-thinking-b
പ്രായത്തിന് അനുസരിച്ചുള്ള ആരോഗ്യ പരിശോധനകൾ അസുഖത്തെ വളരെ എളുപ്പം കണ്ടുപിടിക്കാനും ഫലപ്രദമായ രീതിയിൽ ചികിത്സിച്ചു ഭേദമാക്കനും സാധിക്കും.

Doctor Taking Vital Signs