1920 ല്‍ റിലീസ് ചെയ്ത ഔവര്‍ ഹോസ്പിറ്റാലിറ്റി എന്ന ഇംഗ്ലീഷ് സിനിമ ഏതെല്ലാം ഏതെല്ലാം ഭാഷകളില്‍ ഏതെല്ലാം പേരുകളില്‍ ഇന്ത്യയില്‍ സഞ്ചരിച്ചുവെന്നറിയേണ്ടേ? ഇപ്പോഴിതാ മലയാളത്തിലും

single-img
19 February 2015

our hospitality 21920റിലീസ് ചെയ്ത ഔവര്‍ ഹോസ്പിറ്റാലിറ്റി എന്ന ഇംഗ്ലീഷ് സിനിമ പല ഇന്ത്യന്‍ ഭാഷകളില്‍ ഇന്ത്യയില്‍ സഞ്ചരിച്ചു കഴിഞ്ഞു. ഒടുവില്‍ ഇപ്പോഴിതാ മലയാളത്തിലും എത്തിയിരിക്കുന്നു. എന്നുപറഞ്ഞാല്‍ റിലീസാകാന്‍ തയ്യാറെടുത്തിരിക്കുന്നു.

ഈ ചിത്രത്തിന്റെ ആദ്യ ഇന്ത്യന്‍ വെര്‍ഷന്‍ പുറത്തിറങ്ങിയത് 2010 ലാണ്. എസ്.എസ്. രാജമൗലി സുനിലിനെ നായകനാക്കി തെലുങ്കില്‍ ഒരുക്കിയ ഇവന്‍ മര്യാദരാമണ്ണയായിരുന്നു അത്. അതിന്റെ റീമേക്ക് അടുത്തതായി ഹിന്ദിയിലും വന്നു. അജയ് ദേവഗണ്‍ നായകനായ സണ്‍ ഓഫ് സര്‍ദാര്‍ സഎന്ന പേരില്‍.

പിന്നീട് തമിഴില്‍ സന്താനം നായകനായ വല്ലവന് പുല്ലും ആയുധം ഇറങ്ങിയപ്പോള്‍ ഇവന്‍ മര്യാദ രാമണ്ണ എന്ന പേരില്‍തന്നെ കന്നഡയിലും ചിത്രം ഇറങ്ങി. ഒടുവില്‍ സുരേഷ് ദിവാകറിന്റെ സംവിധാനത്തില്‍ ഉദയ്കൃഷ്ണ, സിബി കെ. തോമസ് തിരക്കഥയൊരുക്കി മലയാളത്തിലും ചിത്രമെത്തുന്നു. ജനപ്രിയ നായകന്‍ ദിലീപ് അഭിനയിച്ച ചിത്രത്തിന് ഇവന്‍ മര്യാദരാമന്‍ എന്നാണ് പേര്.

ആന്റോ ജോസഫ് നിര്‍മ്മിച്ച ഇവന്‍ മര്യാദരാമന് വേണ്ടി ഒരു കോടി രൂപയോളം മുടക്കിയാണ് ഒരു കൊട്ടാരം തയ്യാറാക്കിയത്.