ടെലി പ്രോംപ്റ്ററിൽ നോക്കി വായിച്ച പ്രധാനമന്ത്രിക്ക് വീണ്ടും നാക്ക് പിഴച്ചു;ഗാന്ധിയെ മോഹൻലാൽ ഗാന്ധിയാക്കിയ മോഡി മിസിസ് സിരിസേനയെ എം.ആർ.എസ് സിരിസേനയാക്കി

single-img
19 February 2015

463668710പ്രസംഗത്തിന് ടെലി പ്രോംപ്റ്ററുടെ സഹായം തേടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും പിന്നെയും പണി കിട്ടി.ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം. മൈത്രിപാലയുടെ ഭാര്യ ജയന്തി പുഷ്പ കുമാരിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മിസിസ് സിരിസേന (MRS Sirisena) എന്ന് ടെലി പ്രോംപ്റ്ററില്‍ എഴുതിയിരുന്നത് പക്ഷെ മോദി വായിച്ചപ്പോള്‍ എം.ആര്‍.എസ് സിരിസേന എന്നാണു സംബോധന ചെയ്തത്.
httpv://www.youtube.com/watch?v=oa7SfpkhKrs

ലോക നേതാക്കൾ ഇന്ത്യയിൽ സന്ദർശനം നടത്തുമ്പോഴും ഇംഗ്ലീഷ് സംസാരിക്കേണ്ട പല സന്ദർഭങ്ങളിലും ടെലിപ്രോമ്പ്റ്ററിൽ നോക്കിയാണു മോഡി പ്രസംഗം വായിക്കാറു.മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിക്ക് പകരം മോഹൻലാൽ ഗാന്ധിയെന്ന് മോഡി പ്രസംഗത്തിനിടെ പറഞ്ഞത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

httpv://www.youtube.com/watch?v=4r6wgCjsSHY

നേരത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ പേര് തെറ്റായി ഉച്ഛരിച്ച ദൂര്‍ദര്‍ശന്‍ ന്യൂസ് റീഡറെ പിരിച്ചുവിട്ടിരുന്നു. ഒരു ലോകരാഷ്ട്രത്തലവന്റെ പേര് പോലും ശരിക്ക് അറിയില്ലെന്ന് പറഞ്ഞാണു കാരണംചോദിക്കാതെ തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.