കോടികള്‍ എറിഞ്ഞ് തനിക്കെതിരെയുള്ള കേസുകള്‍ നിസാം ഒത്തുതീര്‍ത്തു; കൊലപാതകം ഉള്‍പ്പെടെ 16 കേസുകളില്‍ പ്രതിയായ നിസാമിനെതിരെ കാപ്പ ചുമത്തില്ല

single-img
19 February 2015

Nisamചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ദ്ദാഷണ്യം കൊലപ്പെടുത്തിയ കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. തനിക്കെതിരെയുള്ള മുന്‍കാല കേസുകള്‍ കോടികള്‍ നല്‍കി നിസാം ഒത്തുതീര്‍പ്പാക്കിയതാണ് പൊലീസിന് തിരിച്ചടിയായത്.

കുറ്റപത്രം സമര്‍പ്പിച്ച മൂന്നു കേസുകളില്‍ പ്രതിയാ കാപ്പാ ചുമത്താനാകൂ. എന്നാല്‍ നിസാമിനെതിരെ നിലവിലുള്ളത് മൂന്നു കേസുകളും ഇതില്‍ കുറ്റപത്രമായത് ഒരു കേസിലും മാത്രമാണ്. ബാക്കി കേസുകള്‍ പണവും സ്വാധീനവും ഉപയോഗിച്ച് ഒത്തുതീര്‍ത്തിരുന്നു. നിസാമിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള ഹൈക്കോടതിയിലെ അപേക്ഷയെ അന്ന് പ്രോസിക്യൂഷനും എതിര്‍ത്തിരുന്നില്ല എന്നുള്ളതാണ് സത്യം.

അടിപിടി മുതല്‍ കൊലപാതകം വരെ ഉള്‍പ്പെടുന്ന 16 കേസുകളിലാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ നിസാം പ്രതിയായത്. ഇതില്‍ ഒന്‍പതെണ്ണത്തില്‍ നിന്നു നിസാം സമര്‍ത്ഥമായി തടിതപ്പി. ചന്ദ്രബോസ് കൊലപാതകക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നിസാം കോടികള്‍ വാഗ്ദാനം നല്‍കിയെന്ന റിപ്പോര്‍ട്ടും വന്നിരുന്നു.