അന്തിച്ചര്‍ച്ചകളിലെ അതിഥികള്‍ക്ക് ഇനി ചാനലുകൾ പണം നൽകില്ല;ചാനൽ മുതലാളിമാർക്കെതിരെ പ്രതിഷേധിച്ച് എൻ മാധവൻ കുട്ടി

single-img
19 February 2015

4199879692_66c1305ba1ടെലിവിഷൻ ചാനലുകളിലെ “അന്തി ചർച്ചകളിൽ” പങ്കെടുക്കുന്ന അതിഥികൾക്ക് ഇനി മുതൽ പ്രതിഫലം ഇല്ല.ടെലിവിഷന്‍ ഫെഡറേഷന്‍ ഓഫ് കേരളയാണു പ്രതിഫലം നൽകേണ്ടെന്ന് തീരുമാനിച്ചത്.ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് മിക്ക ചാനലുകളും പ്രതിഫലം നല്‍കാറുണ്ടായിരുന്നു.

 

ടെലിവിഷന്‍ ചാനലുകളിലെ തലവന്‍മാരുടെ സംഘടന തീരുമാനത്തിനെതിരെ ദേശാഭിമാനി കണ്‍സല്‍ട്ടിംങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി രംഗത്തെത്തി.വി.എസ്-പിണറായി പോരുകൾ ചാനലുകളിൽ ചർച്ചയാകുന്ന സന്ദർഭങ്ങളിൽ പിണറായിക്ക് വേണ്ടി ചാനലുകളിൽ പടപൊരുതുന്ന എൻ.മാധവൻ കുട്ടി കടുത്ത പിണറായി അനുഭാവിയാണു.കൈരളി എം ഡി ജോണ്‍ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും ജീര്‍ണിച്ച ജന്മി നാടുവാഴിവ്യവസ്ഥയുടെ തൊഴില്‍ സംസ്കാരത്തിന്‍റെ വക്താക്കളാണെന്നതിനു തെളിവ് വേറെ വേണോ എന്നും മാധവൻകുട്ടി ചോദിക്കുന്നുണ്ട്

 

ഒരു പ്രതിഫലവും പറ്റാതെ അന്തിചര്‍ച്ചക്ക് ഏതുസമയവും തയ്യാറായി നില്‍ക്കുന്ന രാഷ്ട്രിയ നേതാക്കള്‍ , സ്ഥിരം
സി പി എം വിരുദ്ധ വിദഗ്ദര്‍ , പണിയില്ലാ പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരേ ഈ സംഘടനയുടെ തിരുമാനം ഒരുതരത്തിലും ബാധിക്കില്ല. എന്നാല്‍ ഇത്തരക്കാരേയും തങ്ങളുടെ തലക്കും നാക്കിനും സമയത്തിനും വിലകല്‍പ്പിക്കുന്നവരേയും ഒരേത്രാസ്സില്‍ തൂക്കുന്ന ഈ തിരുമാനം ഒരേ സമയം പരിഹാസ്യവും പരിതാപകരവുമാണ്. ഒപ്പം വെറുതേ കിട്ടുന്ന ഏതോരാളെയും വച്ചു ചര്‍ച്ച നടത്തി രാഷ്ട്രിയ സാക്ഷരരായ മലയാളി പ്രേക്ഷകരേ പറ്റിച്ചു ലാഭംകൊയ്യാം എന്ന തരംതാണ കച്ചവട തന്ത്രവുമാണെന്ന് മാധവൻ കുട്ടി പറയുന്നു

 

സംഘടനയിലെ ഒരു ഡസന്‍ അംഗങ്ങളില്‍ നാലെണ്ണം ഒഴികെ എല്ലാം സ്വന്തം ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന സാമ്പത്തികമായി അവശ കുടില്‍
വ്യവസായങ്ങളാണ്. അവരില്‍ നിന്നുനിര്‍ബന്ധ്മായി പ്രതിഫലം ചോദിച്ചു മേടിക്കുമ്പോള്‍ ചില സമയത്തുവിഷമം തോന്നാറുണ്ട്. എന്നാല്‍ അവരുടെ ദുരവസ്ഥയുടെ പേരില്‍ എന്തിനു മനോരമ , മാതൃഭുമി , ഏഷ്യാനെറ്റ്‌ സൂര്യാ ,മീഡിയ വന്‍ തുടങ്ങിയ സമ്പന്ന ടി വി മുതലാളിമാര്‍ക്ക്വേണ്ടി അന്തസ്സുള്ളവര്‍ കൂലിയില്ലാതെ ജോലി ചെയ്യണമെന്നും മാധവന്‍ കുട്ടി ചോദിക്കുന്നു