യു.ഡി.എഫില്‍ ഞങ്ങളെ ഒഴിവാക്കി ഒന്നോരണ്ടോ പാര്‍ട്ടികള്‍ മാത്രം തീരുമാനമെടുത്താല്‍ വേറെ വഴികള്‍ ആലോചിക്കേണ്ടി വരുമെന്ന് ആര്‍.എസ്.പി

single-img
19 February 2015

FL04KERALA1_1793013gയു.ഡി.എഫില്‍ വേണ്ടത്ര കൂടിയാലോചനയില്ലാതെ ഒന്നോ രണേ്ടാ പാര്‍ട്ടികള്‍ മാത്രം ചേര്‍ന്നു തീരുമാനം എടുത്താല്‍ തങ്ങള്‍ക്ക് വേറെ വഴികള്‍ ആമലാചിക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫിനു മുന്നറിയിപ്പുമായി ആര്‍എസ്പി രംഗത്തെത്തിയിരിക്കുന്നവെന്നുള്ളത് ശ്രദ്ധേയമാണ്.

യുഡിഎഫ് നേതൃത്വം ആര്‍എസ്പിയുമായി ഒരു കൂടിയാലോചനയുമില്ലാതെയാണു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും നയപരമായ വിഷയങ്ങളില്‍ പോലും പ്രമുഖരായ രണ്ടു പാര്‍ട്ടികള്‍ ചേര്‍ന്നാണു തീരുമാനമെടുക്കുന്നതെന്നും സംസ്ഥാന യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നുവന്നു. ദേശീയ ഗെയിംസിനു ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡനു പോലും പ്രവേശന പാസ് നല്‍കാന്‍ തയാറായില്ല. താന്‍ ആവശ്യപ്പെട്ടിട്ടു പോലും പാസ് നല്‍കാതെ അവ ഹേളിച്ചതായി യോഗത്തില്‍ അധ്യ ക്ഷതവഹിച്ച ചന്ദ്രചൂഡന്‍ അറിയിച്ചു.

എല്‍ഡിഎഫില്‍ ചില നേതാക്കളുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണു മുന്നണി വിട്ടത്. പക്ഷേ യുഡിഎഫില്‍ ഒന്നോ രണേ്ടാ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ മാത്രമാണു നടപ്പാക്കുന്നത്. ആര്‍എസ്പി എല്‍ഡിഎഫ് വിട്ടതു മുന്നണിക്കു ക്ഷീണമുണ്ടാക്കിയെന്ന സിപിഎം സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണു യുഡിഎഫ് ബന്ധം ഉപേക്ഷിക്കുമെന്ന തരത്തിലുള്ള മുന്നറിയിപ്പുമായി ആര്‍.എസ്.പി രംഗത്തെത്തിയിരിക്കുന്നത്.