വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഒമാനിൽ എത്തി

single-img
18 February 2015

oman-sushmaമസ്കത്ത്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി മസ്കത്തില്‍ എത്തി. മന്ത്രിയായ ശേഷം ആദ്യമായിട്ടാണ് സുഷമ ഒമാനിലെത്തുന്നത്. വിമാനത്താവളത്തില്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധി സുഷമ സ്വരാജിനെ സ്വീകരിച്ചു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍ സംബന്ധിച്ചു.

ഇന്ത്യയും ഒമാനും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍െറ 60ാം വാര്‍ഷികത്തിലാണ് സുഷമയുടെ സന്ദര്‍ശനം. ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍െറയും ഭാഗമായാണ് സുഷമ സ്വരാജ് ഒമാന്‍ സന്ദര്‍ശിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍- ഇന്ത്യ നയതന്ത്ര ബന്ധത്തിന്‍െറ 60ാം വാര്‍ഷികത്തിന്‍െറ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.  ഒമാനിലുള്ള ആറു ലക്ഷം ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളും ഇന്ത്യ- ഒമാന്‍ വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യും.