ഡോ. ഷാനവാസ് ഫേസ്ബുക്കില്‍ തന്നെയുണ്ട്; ‘നമ്മുടെ ഷാനുവിന്റെ ഉപ്പ’യായി

single-img
18 February 2015

Shanavasആദിവാസികള്‍ക്കും നിരാംലബര്‍ക്കും വേണ്ടി ജീവിതമുഴിഞ്ഞുവെച്ച് മരണത്തോട് കീഴടങ്ങിയ പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ട പി.സി ഷാനവാസ് ഫേസ്ബുക്കിലൂടെ ജീവിക്കുന്നു. ‘നിങ്ങളുടെ ഷാനുവിന്റെ ഉപ്പ’ എന്ന് പരിചയപ്പെടുത്തിയാണ് ഷാനവാസിന്റെ പിതാവാണ് ഇപ്പോള്‍ പ്രസ്തുത ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത്.

ഷാനവാസ് മരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ തന്നെ ആ അക്കൗണ്ട് ആക്ടീവായിരുന്നുവെങ്കിലും ഇന്നലെ മുതലാണ്, താനാണ് ഇപ്പോള്‍ ഷാനവാസിന്റെ അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് പിതാവ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. വന്‍ സ്വീകരണമാണ് അദ്ദേഹത്തിന്റെ ആ പോസ്റ്റിന് മലയാളികള്‍ നല്‍കിയത്.

ഷാനവാസിന്റെ ഫേസ്ബുക്ക് പ്രൊഫൈലിനെ ഏകദേശം 60000 പേരോളം ഫോളോ ചെയ്യുന്നുണ്ട്.

സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നാണു ഡോ. ഷാനവാസ് മരിച്ചത്.സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലിയിലിരിക്കേയാണ് ഷാനാവാസ് ആരും കടന്നു ചൊല്ലാത്ത ആദിവാസി മേഖലകളിലേക്ക് തന്റെ സേവനം വ്യാപിപ്പിച്ചത്. അതിനിടെയുണ്ടായ സ്ഥലം മാറ്റത്തിനെതിരെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തില്‍ അധികാരികള്‍ക്കെതിരെ പോരാട്ടത്തിലായിരുന്നു . ഈയടുത്ത കാലത്ത് കടുത്ത മാനസിക സംഘര്‍ഷങ്ങളിലായിരുന്നു ഷാനവാസ്.

ഫേസ്ബുക്കിലെ സജീവസാന്നിദ്ധ്യമായ അദ്ദേഹത്തിന്റെ മരണം സോഷ്യല്‍മീഡിയകളിൽ നൊമ്പരമായി