അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്രൂരത ലോകമാധ്യമങ്ങളിലും ഇടം പിടിച്ചു

single-img
18 February 2015

Gods Ownസെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ക്രൂരത ലോകവാര്‍ത്തയിലും ഇടംപിടിച്ചു. അപരിഷ്‌കൃത രാജ്യങ്ങളിലെ ക്രൂരതകള്‍ വാര്‍ത്തകളിലൂടെ ആഘോഷിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിന് നാണക്കേടായി ബി.ബി.സിയിലെ വാര്‍ത്ത മാറിയിരിക്കുകയാണ്.

ആഗോള മാധ്യമമായ ബി.ബി.സിയുടെ ലോകവാര്‍ത്താ വിഭാഗത്തില്‍ ഗാര്‍ഡിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വ്യവസായപ്രമുഖനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന തലക്കെട്ടിലാണ് ചന്ദ്രബോസിനെ ഇരുമ്പുവടി കൊണ്ട് അടിച്ചശേഷം ചുമരിനോട് ചേര്‍ത്ത് ഹമ്മര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ക്രൂരതയുടെ വാര്‍ത്ത വന്നരിക്കുന്നത്.

നിസാമിന്റെ ക്രൂരതകളെക്കുറിച്ചും വാര്‍ത്തകളില്‍ പ്രതിപാദിക്കുന്നുണ്ട്. ഒമ്പതു വയസുകാരനായിരുന്ന നിസാമിന്റെ മകനെ ഫെരാരി കാര്‍ ഓടിക്കാന്‍ അനുവദിച്ചതും രണ്ടു വര്‍ഷം മുമ്പ് വനിതാ ഇന്‍സ്‌പെക്ടറിനെ ആഡംബരകാറില്‍ പൂട്ടിയിട്ടതും വാര്‍ത്തയില്‍ പറയുന്നുണ്ട്. കുട്ടി കാറോടിക്കുന്നതിന്റെ വീഡിയോയും വാര്‍ത്തയിലുള്‍പ്പെടുത്തിയിട്ടുണ്ട്.