പുകവലി തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു

single-img
17 February 2015

crimeകോഴിക്കോട്: പുകവലി തടഞ്ഞതിന് സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് രാമനാട്ടുകരയിലെ എല്‍.ഐ.സി ഓഫീസിലെ സുരക്ഷാ ജീവനക്കാരനും കക്കോട് സ്വദേശിയുമായ എ.സുന്ദരനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. വലതുകൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ സുന്ദരനെ ഫറൂക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിലെത്തിയ സംഘത്തിലെ ഒരാള്‍ എല്‍.ഐ.സി ഓഫീസിലേക്കുള്ള നടയിലിരുന്ന് പുകവലിച്ചു. ഇതു ചോദ്യം ചെയ്തതിനാണ് അഞ്ചംഗ സംഘം സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചത്. കാറിന്‍െറ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.