എച്ച്1എൻ1 ; മൂന്ന് ദിവസത്തിനുള്ളില്‍ നൂറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

single-img
17 February 2015

h1n1fluന്യൂഡല്‍ഹി: രാജ്യത്ത് പന്നിപ്പനി ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നൂറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഈ വര്‍ഷം പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 600നോട് അടുക്കുന്നു. ഫെബ്രുവരി 12 വരെയുള്ള കണക്കാണ് പുറത്തു വിട്ടിരിക്കുന്നത്.

ഈ മാസം 12ാം തിയതി വരെ മരിച്ചവരുടെ എണ്ണം 485 ആയിരുന്നു. എന്നാല്‍, അതുകഴിഞ്ഞുള്ള മൂന്നു ദിവസങ്ങളില്‍ പന്നിപ്പനി ബാധിച്ചുള്ള 100 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മാത്രം 8,423 പേരില്‍ പന്നിപ്പനി ബാധിച്ചു.

രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍. യഥാക്രമം 165, 144, 76, 58 എന്നിങ്ങനെയാണ് കണക്കുകള്‍. ഈ മാസം 12ന് മാത്രം രാജസ്ഥാനില്‍ 12 പേര്‍ മരിച്ചു.