ഭര്‍ത്താവിന്റെ മരണ ശേഷം അദ്ദേഹത്തില്‍നിന്നും ഗര്‍ഭം ധരിച്ച് യുവതി കുഞ്ഞിന് ജന്മം നൽകി

single-img
17 February 2015

babyഭര്‍ത്താവിന്റെ മരണ ശേഷം അദ്ദേഹത്തില്‍നിന്നും ഗര്‍ഭം ധരിച്ച് യുവതി കുഞ്ഞിന് ജന്മം നൽകി . വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ട് സ്വദേശിനി ജെനിയാണ് ഭര്‍ത്താവ്‌ ജിം മരിച്ച്‌ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ബീജം ഉപയോഗിച്ചു ഗര്‍ഭിണിയായത്‌.

രോഗം ബാധിച്ച ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമാണ്‌ ജെനിയെന്ന മുപ്പത്തൊന്നുകാരി  കുഞ്ഞിനു ജന്മം നല്‍കിയത്‌. ജിമ്മിന്റെ ബീജം ഉപയോഗിച്ച്‌ ഇരട്ടക്കുട്ടികളെയാണു പ്രസവിച്ചതെങ്കിലും ഇരുപത്തിമൂന്നു ദിവസങ്ങൾക്ക് ശേഷം ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്‌ടമായി. എന്നാൽ 16 മാസം പ്രായമായ പിക്‌സിക്കൊപ്പം സന്തോഷവതിയാണു ജെനി.
ജിം മരിച്ചാലും താന്‍ ഏകയായിപ്പോകരുതെന്ന നിര്‍ബന്ധത്തെ തുടർന്നാണ് പിക്‌സിക്ക് താൻ ജന്മം നൽകിയതെന്ന് ജെനി പറഞ്ഞു.

അയര്‍ലന്‍ഡില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചപ്പോഴാണു ശ്വാസകോശ കാന്‍സര്‍ ജിമ്മിനെ പടികൂടിയത്‌. തുടര്‍ന്നു നിരവധിക്കാലം ചികിത്സ നടത്തിയെങ്കിലും അസുഖം പൂര്‍ണമായും ഭേദമായില്ല. പിന്നീടു 2011 ഡിസംബര്‍ 23നു ഇരുവരും വിവാഹിതരായി.

തുടന്ന് 2012 ഫെബ്രുവരിയില്‍ ജിം മരിക്കുകയും ചെയ്‌തു. ഇതിനു മുമ്പ്‌ കുഞ്ഞു വേണമെന്ന ആഗ്രഹം സാധ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ബീജം സുക്ഷിച്ചു വയ്‌ക്കുകയായിരുന്നു. ജിം മരിച്ച്‌ ഒരു വര്‍ഷത്തിനുശേഷം ബീജം ജെനിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്‌ കുഞ്ഞിനു ജന്മം നല്‍കി.