ഗര്‍ഭിണിയായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ യാതൊരുവിധ പരിചരണവും കിട്ടാത്ത ആദിവാസി യുവതി പ്രസവത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചു

single-img
17 February 2015

Tribesസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഗര്‍ഭകാല പരിചരണം ലഭിക്കാത്ത ആദിവാസി യുവതി പ്രസവശേഷം മരിച്ചു. വീട്ടില്‍ പ്രസവിച്ച യുവതി മതിയായ ചികിത്സ ലഭിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്. കാരാക്കാമല നെച്ചാട്ട് കോളനിയിലെ ശശിയുടെ ഭാര്യ ശാന്ത (28) ആണു മരിച്ചത്.

ഞായറാഴ്ച വൈകുന്നേരമാണ് ഏഴുമാസം ഗര്‍ഭിണിയായ ശാന്ത ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ ശാന്തയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇവര്‍ക്കു മതിയായ ചികിത്സ ഏഴുമാസം ഗര്‍ഭിണിയായിരുന്നപ്പോഴും ലഭിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. ഇവരെ യഥാസമയം ആശുപത്രിയില്‍ പരിശോധനയ്ക്കു കൊണ്ടുപോകാന്‍ പ്രമോട്ടര്‍മാരോ, ആശാവര്‍ക്കര്‍മാരോ കോളനിയിലെത്താറില്ലെന്നും പരാതിയുണ്ട്. ഇപ്പോള്‍ പ്രസവിച്ച രണ്ടുകുട്ടികളെയും മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.