കെ.എം മാണി വീട്ടിലിരുന്നോ റോഡിലിരുന്നോ ബജറ്റ് അവതരിപ്പിക്കേണ്ടി വരുമെന്ന് സി.പി.ഐ

single-img
17 February 2015

maniബാര്‍കോഴ അഴിമതിക്കേസില്‍ പ്രതിയായ മന്ത്രി കെ.എം. മാണി വീട്ടിലിരുന്നോ റോഡിലിരുന്നോ ബജറ്റ് അവതരിപ്പിക്കേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ.ഇ. ഇസ്മായില്‍. ബജറ്റ് അവതരിപ്പിക്കാന്‍ കെ.എം. മാണി നിയമസഭിയിലെത്താതിരിക്കാനുള്ള കരുത്ത് എല്‍.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫ് ഭരണത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.