പാമോലിന്‍കേസില്‍ വി.എസിന്റെ ഹര്‍ജ്ജി തള്ളി

single-img
16 February 2015

vs

ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തിലാണു കേസില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പാമോയില്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് സുപ്രീം കോടതിയെ സമീപിച്ചത്.കേസില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന രൂക്ഷ വിമര്‍ശം സുപ്രീം കോടതി നേരത്തെ വി എസിനെതിരെ ഉന്നയിച്ചിരുന്നു.

കേസില്‍ വി.എസിന്റേത് രാഷ്ട്രീയ നേട്ടമാണെന്ന കോടതിയുടെ പരാമര്‍ശം കേസന്വേഷണത്തെ ഒരു തരത്തിലും ബാധിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. !