പാലക്കാട് സദാചാര ഗുണ്ടകള്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി

single-img
16 February 2015

moralpolicing1ഒരു സ്ത്രീയോടൊപ്പം കണ്ടത് ചോദ്യം ചെയ്ത് പാലക്കാട് ചെറുപ്പുളശ്ശേരി കുലുക്കല്ലൂരില്‍ സദാചാര ഗുണ്ടകള്‍ ഒരു മധ്യവയസ്‌കനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ചെറുപ്പുളശ്ശേരി മുളയങ്കാവ് സ്വദേശി പ്രഭാകരനാണ് (55) കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടുകൂടി പ്രഭാകരന്റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. 15ഓളം പേരടങ്ങുന്ന സംഘം രാത്രിയില്‍ ഒരു വീട്ടില്‍ നിന്നും ഇറങ്ങിവന്ന പ്രഭാകരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പ്രഭാകരന്‍ വഴിയില്‍ മരിച്ചുവീഴുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ പരിസരത്തുള്ള വീടുകളില്‍ പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി. പക്ഷേ പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന. സമീപത്തെ വീടുകളിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് സംശയിക്കുന്നു

പാലക്കാട്ടു നടന്ന സദാചാര കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്‌ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.