ബര്‍ക്കാ ദത്ത് സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നു;എന്‍ഡിടിവി എഡിറ്റര്‍ സ്ഥാനത്ത്‌നിന്നും രാജിവെച്ചു

single-img
16 February 2015

barkha_0പ്രശസ്തയായ മാധ്യമ പ്രവർത്തകയും വാർത്താ അവതാരകയുമാണ് ബർഖ ദത്ത് എന്‍ഡിടിവിയുമായുള്ള മുഴുസമയ ബന്ധം അവസാനിപ്പിക്കുന്നു.എന്‍ഡിടിവി എഡിറ്റര്‍ സ്ഥാനത്ത്‌നിന്നും മാറി സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നെന്ന് ബർക്ക അറിയിച്ചു.ബര്‍ക്കാ ദത്ത് ഇനി മുതല്‍ ചാനലിന്റെ കണ്‍സല്‍ട്ടിംഗ് എഡിറ്ററായിരിക്കും.

ബര്‍ക്കാ ദത്ത് എന്‍ഡിടിവിയില്‍ അവതരിപ്പിച്ചിരുന്ന പരിപാടികള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

പത്മശ്രി പുരസ്കാര ജേതാവയ ബർക്കാ കാർഗിൽ യുദ്ധം റിപ്പോർട്ട് ചെയ്തതോടെയാണു പ്രശസ്തയായത്.23ാം വയസ്സില്‍ റിപ്പോര്‍ട്ടറായിട്ടാണ് ബര്‍ക്കാ ദത്ത് എന്‍ഡിടിവിയില്‍ ചേരുന്നത്.

കാർഗിൽ ചിത്രം പശ്ചാത്തലമായ കീർത്തി ചക്ര,ലക്ഷ്യ തുടങ്ങിയ സിനിമകളിൽ ബർക്കാ ദത്തിനെ അനുകരിച്ചാണു ചിത്രത്തിലെ മാധ്യമ പ്രവർത്തകയെ ചിത്രീകരിച്ചിരിക്കുന്നത്