ഞാനൊരു ഇന്ത്യക്കാരനാണ്… എപ്പോഴും അങ്ങനെയായിരിക്കും… ജയ്ഹിന്ദ്; തന്റെ ദേശസ്‌നേഹം ചോദ്യം ചെയ്ത് പാകിസ്ഥാന്‍ അനുഭാവിയെന്ന് വിളിച്ച വ്യക്തിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

single-img
16 February 2015

Kunjaliലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് അഭിവാദ്യമര്‍പ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ദേശസ്‌നേഹം ചോദ്യം ചെയ്ത വ്യക്തിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ ഫോട്ടോ ഫാബുലസ് ബാറ്റിങ് ടീം ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞാലിക്കുട്ടി അപ് ലോഡ് ചെയ്തത്. ഫീലിങ് പ്രൗഡ് എന്നും നല്‍കിയിരുന്നു. ഇതിനു താഴെയാണ് ഒരു വ്യക്തി ‘താങ്കളുടെ മനസ്സ് പാകിസ്താനിനോടൊപ്പമാണെന്നും അതെല്ലാ മലയാളികള്‍ക്കും അറിയാമെന്നും’ കമന്റിട്ടത്. അതിനു മറുപടിയായാണ് ഞാനൊരു ഇന്ത്യക്കാരനാണ്.. എപ്പോഴും അങ്ങനെയായിരിക്കും.. ജയ്ഹിന്ദ്.. എന്നിട്ടത്.

ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് പാകിസ്താന്‍ അനുഭാവമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് താഴെയുള്ള കമന്റുകളില്‍ക്കൂടി കുഞ്ഞാലിക്കുട്ടി അനുഭാവികള്‍ പ്രകടിപ്പിച്ചത്. പോസ്റ്റിന് താഴെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയര്‍പ്പിച്ച് കമന്റുകള്‍ നിറഞ്ഞിരുന്നെങ്കിലും പിന്നീട് കമന്റും അതിന് നല്‍കിയ മറുപടിയും ഡിലീറ്റ് ചെയ്യുകയായിരുന്നു.

kunjali_1