വെസ്റ്റിന്റീസിന്റെ 304 റണ്‍സ് അയര്‍ലണ്ട് 45.5 ഓവറില്‍ മറികടന്നു

single-img
16 February 2015

West-Indies-Ireland-1ഈ ലോകകപ്പില്‍ ആദ്യത്തെ അട്ടിമറി അയര്‍ലണ്ടിന്റേത്. വെസ്റ്റ് വിന്‍ഡീസ് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലണ്ട് മറികടന്നു. 60 പന്തുകളില്‍ 79 റണ്‍സ് വാരിക്കൂട്ടിയ നിയാല്‍ ഒെ്രെബനാണ് അയല്‍ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് (92), ജോയ്‌സ് (84) എന്നിവരുടെ പടയോട്ടത്തില്‍ റണ്‍സ് കുതിച്ചുയര്‍ന്നു. 84 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തോടെയാണ് സ്റ്റിര്‍ലിങ് 92 റണ്‍സ് നേടിയത്.

എഴു വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 304 റണ്‍സെടുത്തത്. 87 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ലെന്‍ഡല്‍ സിമ്മണ്‍സും ഡാരല്‍ ഡമ്മിയും ചേര്‍ന്നു നടത്തിയ പ്രകടനമാണ് വിന്‍ഡീസിനെ 300 കടത്തിയത്.