ടെന്നീസ് രാജകുമാരന്‍ റോജര്‍ ഫെഡററിന്റെ പിന്തുണ ടീം ഇന്ത്യയ്ക്ക്

single-img
16 February 2015

Rojer Federarലോകകപ്പില്‍ കഴിഞ്ഞ ദിവസം പാകിസ്താനെതിരെ കളിച്ച സമയം ഇന്ത്യന്‍ ടീമിന് പിന്തുണയുമായി എത്തിയ അതിഥിയെക്കണ്ട് സോഷ്യല്‍ മീഡിയ അമ്പരന്നു. ടെന്നീസ് രാജകുമാരന്‍ റോജര്‍ ഫെഡററാണ് ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ഫേസ്ബുക്കില്‍ എത്തിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് ടീം ഇന്ത്യക്കുളള പിന്തുണ ഫെഡറര്‍ അറിയിച്ചത്.

ഇന്ത്യയുടെ നീല ജഴ്‌സിയും കയ്യില്‍ പിടിച്ചിരിക്കുന്ന ഫോട്ടോയാണ് ഫെഡറര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.