തന്റെ പ്രണയദിനം അനാഥകുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍

single-img
16 February 2015

Mohanlalമലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ തന്റെ പ്രണയദിനം ആഘോഷിച്ചത് കൊച്ചിയിലെ ഒരു അനാഥാലയത്തിലെ കുട്ടികള്‍ക്കൊപ്പം. ഹോം ഓഫ് ഫെയ്ത്തിലെ കുട്ടികള്‍ക്കും അവിടെയുള്ള കന്യാസ്ത്രീകള്‍ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടൊ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് മോഹന്‍ലാല തന്റെ പ്രണയദിനാഘോഷം വെളിപ്പെടുത്തിയത്.

എല്ലാ തരത്തിലുമുള്ള സ്‌നേഹത്തിന്റെ ആഘോഷമാണ് പ്രണയദിനമെന്നും അതിനാല്‍ ഇത്തവണ തന്റെ പ്രണയദിനം ഈ കുട്ടികള്‍ക്കൊപ്പം ആഘോഷിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.