ആപ്പിള്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു

single-img
15 February 2015

apple-car-concepസ്മാര്‍ട്‌ഫോണിനും കംപ്യൂട്ടറിനും പിന്നാലെ ഇലക്ട്രിക് കാര്‍  നിര്‍മ്മിക്കാനും ആപ്പിള്‍ തയ്യാറെടുക്കുന്നു. വളരെ രഹസ്യമായാണ് ഇലക്ട്രിക് കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍  ഇ ഭീമന്‍മാരായ ആപ്പിള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മിനിവാനിന് സദൃശമായ വാഹനം ആപ്പിള്‍ നിര്‍മിക്കുന്നതായാണ് വിവരം. എന്നാല്‍ ഇതു കാര്‍ തന്നെയാണോ എന്നുറപ്പില്ലെന്നും വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന്റ രൂപരേഖമാത്രമേ തയാറായിട്ടുള്ളൂവെന്നും പദ്ധതി പൂര്‍ത്തിയായി ആദ്യ വാഹനം നിരത്തിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്നുമാണ് വിവരം. മെഴ്‌സിഡസ് ബെന്‍സിന്റെ ഗവേഷണ വിഭാഗം മേധാവിയായിരുന്ന യോഹാന്‍ ജംഗ്‌വിര്‍ത്ത് ആപ്പിളില്‍ ചേര്‍ന്നിരുന്നു.

യോഹാന്‍ ഇപ്പോള്‍ ആപ്പിളിന്റെ രഹസ്യ പരീക്ഷണശാലയില്‍ വാഹനനിര്‍മാണ സംഘത്തെ നയിക്കുകയാണെന്നാണ് പുതിയ വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് കാര്‍ നിര്‍മ്മാണത്തിനായി ആപ്പിള്‍ പരീക്ഷണശാല തുറന്നത്.  ടൈറ്റാന്‍ എന്നാണ് വാഹനനിര്‍മാണ പദ്ധതിക്ക് ആപ്പിള്‍ പേരിട്ടിരിക്കുന്നത്.