അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളേയും വിമര്‍ശിക്കുന്ന സിനിമ ‘പ്രഭുവിന്റെ മക്കള്‍’ പ്രദര്‍ശിപ്പിച്ചതിന് ഫ്രീതിങ്കേഴ്‌സ് ചാനലിന് മത വര്‍ഗ്ഗീയവാദികളുടെ ശ്രമഫലമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുട്യൂബ് നീക്കി

single-img
14 February 2015

Prabhuvinte Makkal36475ഫ്രീ തിങ്കേഴ്‌സിന്റെ ചാനലിന് ആള്‍ദൈവങ്ങളെ വിമര്‍ശിക്കുന്ന ചിത്രം പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്തതിന് ഏര്‍പ്പെടുത്തിയ നിരോധനം യൂട്യൂബ് പിന്‍വലിച്ചു. യൂട്യൂബ് ചാനലിന്റെ നിരോധനം സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വലിയ വാര്‍ത്തയായതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജീവന്‍ അന്തിക്കാട് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ചാനല്‍ പ്രഭുവിന്റെ മക്കള്‍ യൂട്യൂബില്‍ ഇട്ടതിനെ തുടര്‍ന്നാണ് ബ്ലോക്ക് ചെയ്തത്. സജീവന്‍ അന്തിക്കാട് ഉള്‍പ്പെടുള്ള യുക്തിവാദികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേഴ്‌സിന്റെ പേരിലായിരുന്നു ചാനല്‍. ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ മതമൗലികവാദികളാണെന്നായിരുന്നു ഫ്രീ തിങ്കേഴ്‌സ് പറഞ്ഞിരുന്നത്. അപ്‌ലോഡ് ചെയ്ത ചിത്രം നാലുമാസം കൊണ്ട് 1,20,000 പേരാണ് കണ്ടത്.