ടീം ഇന്ത്യയ്ക്ക് പ്രചോദനം നല്‍കുവാന്‍ സുധീര്‍ കുമാറിന് വിസനല്‍കണമെന്ന് സച്ചിന്റെ ഇന്ത്യന്‍ എംബസിക്ക് കത്തെഴുതി; ഒറ്റദിവസം കൊണ്ട് വിസ റെഡിയായി സുധീര്‍കുമാര്‍ ഓസ്‌ട്രേലിയയില്‍ പറന്നിറങ്ങി

single-img
14 February 2015

Sachin Sudheerഭക്തര്‍ക്ക് വിഷമങ്ങള്‍ വരുമ്പോള്‍ ദൈവത്തിന് വെറുതെയിരിക്കാനാകില്ല. പ്രശസ്ത സച്ചിന്‍ ആരാധകര്‍ സുധീര്‍ കുമാര്‍ തനിക്ക് ഇക്കുറി ലോകകപ്പ് കാണാനും ടീം ഇന്ത്യയ്ക്ക് പ്രചോദനം നല്‍കാനും വിസകിട്ടാത്ത കാരണത്താല്‍ കഴിയില്ലെന്ന വിഷമത്തിലായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഒറ്റ ദിവസത്തിനുള്ളില്‍ വിസ ലഭിച്ച് സുധീര്‍ ഓസ്്‌ട്രേലിയയില്‍ പറന്നിറങ്ങിയിരിക്കുകയാണ്. താന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന സച്ചിന്‍ ഇന്ത്യന്‍ എംബസിയിലേക്ക് എഴുതിയ കത്താണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂര്‍ നഗര്‍ സ്വദേശിയായ സുധീറിന് വിസ അനുവദിപ്പിച്ചത്.

സാധാരണ ഓസ്‌ട്രേലിയയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭിക്കണമെങ്കില്‍ നിരവധി നടപടി ക്രമങ്ങളിലൂടെ കടന്നുപോകണം.എന്നാല്‍ ടീം ഇന്ത്യക്ക് ഏറ്റവും പ്രചോദനം നല്‍കിയ ആരാധകരനാണ് സുധീറെന്ന് ടീമിന് നല്‍കുന്ന പിന്തുണയിലൂടെ സുധീര്‍ നാഷണല്‍ ഐക്കണ്‍ ആണെന്നും സച്ചിന്‍ എംബസിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ആയതിനാല്‍ ഇന്ത്യപാക് മത്സരത്തിന് മുമ്പെങ്കിലും വിസ അനുവദിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയയിലെത്തിയ സുധീര്‍ നേരെ പോയത് ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാനാണ്. സ്‌റ്റേഡിയത്തിലെത്തിയ ഉടനെ ശംഖ് ഊതി സുധീര്‍ തന്റെ വരവറിയിക്കുകയും ചെയ്തു. പതിവുപോലെ ദേഹത്ത് ഇന്ത്യന്‍ പതാകയുടെ നിറങ്ങള്‍ ദേശത്ത് പൂശി ഇന്ത്യന്‍ മാപ്പിന്റെ ആകൃതിയില്‍ തലമുടിയും വെട്ടിയിട്ടുണ്ട്. ത്രിവര്‍ണ്ണ കളറില്‍ തലമുടിയിലും ചായം തേച്ചിട്ടുണ്ട്.