ലോകകപ്പിലെ ആദ്യ മത്സരത്തിനിടയ്ക്ക് നഗ്നയോട്ടം അരങ്ങേറി

single-img
14 February 2015

streaking2015 ലോകകപ്പിന്റെ ആദ്യ മത്സരത്തിനിടയില്‍ നഗ്‌നയോട്ടം അരങ്ങേറി. ന്യൂസിലാന്റ്- ശ്രീലങ്ക മത്സരം നടക്കുന്ന ഹാഗ് ലി ഓവല്‍ മൈതാനത്തേക്ക് കളി കണ്ടുകൊണ്ടിരുന്ന ഒരു കാണി നഗ്‌നനായി ഓടിയെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിക്കാന്‍ പിന്നാലെ ഓടിയെത്തിയെങ്കിലും അഞ്ചു മിനിറ്റ് നേരത്തേക്ക്പിടികൊടുക്കാതെ ഇയാള്‍ മൈതാനത്ത് കൂടി ഓടി.

ഒരു പ്രാവശ്യം സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ പിടികൂടിയെങ്കിലും ഇയാള്‍ ഇവരെ വെട്ടിച്ചോടി. തുടര്‍ന്ന് ഗാര്‍ഡുകള്‍ പിന്നാലെ ഓടി വീണ്ടും പിടികൂടുകയായിരുന്നു. നഗ്‌നയോട്ടക്കാരന്‍ കാരണം ഏതാനും മിനിട്ടുകള്‍ കളി തടസ്സപ്പെട്ടു.