ശനിയാഴിച്ച വരെ മസ്കറ്റിൽ ജലവിതരണം തടസപ്പെടും

single-img
13 February 2015

pipeമസ്കറ്റ്: മസ്കറ്റിൽ ജലവിതരണം തടസപ്പെട്ടു. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്‍െറ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ജലവിതരണം നിര്‍ത്തിയത്.  ജലക്ഷാമത്തെ തുടർന്ന് പ്രവാസികളും സ്വദേശികളും ഒന്നടങ്കം പ്രയാസം അനുഭവിച്ചു തുടങ്ങി. മസ്കറ്റ്ഗവര്‍ണറേറ്റില്‍ ജലവിതരണം കാര്യക്ഷമമാക്കാനാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്ന് പി.എ.ഇ.ഡബ്ള്യു അധികൃതര്‍ അറിയിച്ചു.

600 എം.എം. പൈപ്പുകള്‍ പൊട്ടുന്നത് കാരണം ജലവിതരണം തടസ്സപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ആദ്യഘട്ടത്തില്‍ ഗൂബ്ര പ്ളാന്‍റില്‍നിന്ന് ഖുറം റിസര്‍വോയര്‍ വരെയാണ് പൈപ്പ് മാറ്റല്‍ നടക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ കൂടി വെള്ളമുണ്ടാവില്ലെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ ഒമാനില്‍ തന്നെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.