രജത തിളക്കത്തോടെ പ്രീജ വിടവാങ്ങി; ദേശിയ മത്സരങ്ങളില്‍ നിന്നും കേരളത്തിന് വെള്ളി സമ്മാനിച്ച് വിടവാങ്ങിയ പ്രീജ ശ്രീധരനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് കാണികള്‍ ആദരിച്ചു

single-img
13 February 2015

Preejaഇന്നലെ നടന്ന 10000മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടി കേരളത്തിന്റെ ഗെയിംസ് ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍ ദേശീയ മത്സരങ്ങളില്‍ നിന്ന് വിടവാങ്ങി. പ്രീജ സ്വന്തം കാണികള്‍ക്ക് മുന്നിലുള്ള അവസാന മത്സരം അവിസ്മരണീയമാക്കിയശേഷം ഗ്രൗണ്ട് വലംവെച്ച് കാണികളെ മുഴുവന്‍ അഭിവാദ്യം ചെയ്ത പ്രീജയെ കാണികള്‍ ഒന്നടങ്കം സീറ്റില്‍ നിന്നും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിച്ചു.

10000മീറ്ററില്‍ കേരളത്തിന്റെ ഒ.പി ജയ്ഷയ്ക്കാണ് സ്വര്‍ണം. 33.08.55 സെക്കന്‍ഡിലാണ് ജയ്ഷ ഓടിയെത്തിയത്. പ്രീജയാകട്ടെ 34.58.55 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. മെഡല്‍ ലക്ഷ്യമിട്ടാണ് ഓടിയതെന്നും വെള്ളി നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രീജ മത്സരശേഷം പ്രീജ പറഞ്ഞു. ഭാവിയിലെ കാര്യങ്ങളൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ താന്‍ കായികരംഗത്ത് തന്നെയുണ്ടാകുമെന്നും പ്രീജ വെളിപ്പെടുത്തി.