ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ അപകടം; റെയില്‍വെ കണ്‍ട്രോള്‍ റൂം തുറന്നു

single-img
13 February 2015

21646_654526ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് മലപ്പുറം, കാസര്‍കോഡ് കളക്ടര്‍മാരോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വെ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പര്‍; തിരുവനന്തപുരം: 04712321237/04712321205/2321237, എറണാകുളം ജംഗ്ഷന്‍: 04842100317/0813699773, എറണാകുളം ടൗണ്‍: 04842398200.

 

രാവിലെ 7.40 ഓടെ കര്‍ണാടകയിലെ ഹുസൂറിന് സമീപമാണ് അപകടമുണ്ടായത്. എഞ്ചിന് തീപ്പിടിച്ചാണ് ട്രെയിന്‍ പാളം തെറ്റിയതെന്നാണ് പ്രാഥമിക സൂചന. പത്ത് കോച്ചുകളാണ് അപകടത്തില്‍ പെട്ടത്.
എസി, ജനറല്‍ കോച്ചുകളാണ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനത്തിനായി റെയില്‍വേയുടെ അടിയന്തര സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇരുപതോളം പേര്‍ ട്രെയിന് അടിയില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ട്രെയിന്‍ എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് 10 ഒളം ബോഗികള്‍ മറിഞ്ഞെന്നാണ് പ്രഥമികമായ വിവരം. ഗ്രാമീണപ്രദേശം ആയതിനാല്‍ സംഭവസ്ഥലത്തേക്ക് റെയില്‍വേ അധികൃതരും മറ്റും എത്തുന്നതെയുള്ളു എന്നാണ് റിപ്പോര്‍ട്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.