മദ്യപിച്ച് ബോധമില്ലാതെ റോഡില്‍ കിടന്നുറങ്ങിയ ആള്‍ കാര്‍ കയറി മരിച്ചു

single-img
13 February 2015

Photo: © Europen Parliament/P.Naj-Oleari pietro.naj-oleari@europarl.europa.euമദ്യപിച്ച് ബോധമില്ലാതെ റോഡില്‍ കിടന്നുറങ്ങിയ ആള്‍ കാര്‍ കയറിയിറങ്ങി മരിച്ചു. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം വലിയവിള ജയകുമാര്‍ (49) ആണ് മരിച്ചത്.

അരിയോട്ടുകോണം തമ്പുരാന്‍ ക്ഷേത്രത്തിനു സമീപം ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു.